Posts

Showing posts from 2023
  കർഷകരെ കൂടെ നിർത്താതെ   വനം സംരക്ഷിക്കാൻ കഴിയില്ല . സി.ആർ.നീലകണ്ഠൻ   കേരളത്തിൻറെ പല ഭാഗത്തും നിന്നും മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം സംബന്ധിച്ച വാർത്തകൾ    നിരന്തരം വന്നുകൊണ്ടിരിക്കുന്നു. മനുഷ്യജീവനും കൃഷിയിടങ്ങളും വീടും മറ്റും നശിക്കുന്നു എന്നതിനേക്കാൾ മനസമാധാനത്തോടെ ജീവിക്കാൻ കഴിയാത്ത സാഹചര്യങ്ങൾ   ആ മേഖലകളിൽ സുഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇത് പല തരത്തിൽ അപകടകരമായ , വിമാനാശകരമായ പ്രവണതയാണ്. ഇതിനു അടിയന്തര പരിഹാരം കണ്ടെത്തിയേ പറ്റൂ. ഇതിനെ കർഷകരും വനം വകുപ്പും പരിസ്ഥിതി സംഘടനകളു മൊക്കെ തമ്മിലുള്ള സംഘർഷമായി മാറ്റിക്കൊണ്ട് സർക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും രക്ഷപ്പെടുകയാണ്. ആൾക്കൂട്ടം പ്രതിഷേധത്തിനെ ത്തുമ്പോൾ   അതിന്റെ മുന്നിൽ നിന്നും മുദ്രാവാക്യം വിളിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന ഈ നേതാക്കൾ , ഈ വിഷയത്തിന്റെ അടിസ്ഥാനപ്രശ്ങ്ങൾ പരിശോധിക്കാൻ ഇന്നുവരെ   തയ്യാറായിട്ടില്ല. ഏതെങ്കിലും ഒരു ശത്രുവിനെ മുന്നിൽ ഉയർത്തിക്കാട്ടി രക്ഷപ്പെടുകയാണ് അവരെല്ലാം. ' മുല്ലപെരിയാർ സിൻഡ്രോം ' എന്നാണു   ഇതിനെ വിളിക്കുക. ഒരു ഘട്ടത്തിൽ കേരളമാകെ ഇളകി മറിച്ച   മുല്ലപ്പെരിയാർ അണക്കെട്ടിന്റെ
  മധു ആൾക്കൂട്ടക്കൊലക്കേസ് : സർക്കാരും സമൂഹവും ചെയ്യേണ്ടിയിരുന്നത് ? സി ആർ നീലകണ്ഠൻ   അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്   നീതി കിട്ടിയോ ? മരിച്ചവർക്കെന്തു നീതി എന്ന് ചോദിച്ചേക്കാം. എന്നാൽ ജീവിച്ചിരിക്കുന്ന മധുവിന്റെ അമ്മയും സഹോദരിയുമടങുന്ന കുടുംബങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ നീതി കിട്ടിയോ എന്നതാണ് ചോദ്യം. കേസിന്റെ വിധി ഇക്കഴിഞ്ഞ ദിവസം വന്നു. കുറ്റാരോപിതാരായ 16 പേരിൽ രണ്ടുപേരൊഴികെ    എല്ലാവരും കുറ്റക്കാരെന്നു മണ്ണാർക്കാട് എസ് സി- എസ് ടി പ്രത്യേക കോടതി കണ്ടെത്തി. അവരിൽ ഒരാളൊഴികെ പതിമൂന്നു പേർക്കും ഏഴു വർഷത്തെ കഠിന തടവിന് വിധിച്ചു. നാലും പതിനൊന്നും പ്രതികളെ വെറുതെ വിട്ടു. അവരെ ശിക്ഷിക്കാൻ വേണ്ടത്ര തെളിവുകൾ ഉണ്ടായിരുന്നില്ല എന്ന് കോടതി. പതിനാറാം പ്രതിക്ക് മൂന്നു മാസത്തെ തടവും ചെറിയൊരു സംഖ്യ പിഴയും മാത്രം. റിമാൻഡ് കാലത്തെ തടവു ശിക്ഷയായി പരിഗണിച്ചുകൊണ്ട് പിഴ നൽകി പോകാൻ കഴിയും. സർക്കാരും സമൂഹവും ഇവരോട് നീതി കാട്ടിയിട്ടില്ലെന്നു ഈ കേസിന്റെ നാൾവഴികൾ പരിശോധിക്കുന്ന ആർക്കും   ബോധ്യമാകും. കടകളിൽ നിന്നും ഭക്ഷ്യവസ്തുക്കൾ മോഷ്ടിച്ചു   എന്നാരോപിച്ചാണ് 2018
  ഇന്ത്യ ( മുന്നണി ) യുടെ ഭാവി   സി ആർ നീലകണ്ഠൻ   ഇക്കഴിഞ്ഞ ദിവസങ്ങളിൽ വന്ന നഅഞ്ച്   സംസ്ഥാനങ്ങളിലെ നിയമസഭാ   തെരഞ്ഞെടുപ്പ് ഫലങ്ങൾ രാജ്യവ്യാപകമായ ചർച്ചകൾ അഴിച്ചു വിട്ടിരിക്കുന്നു .. നാലഞ്ചു മാസത്തിനകം രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന്റ പശ്ചാത്തലത്തിൽ ഇതിനെ ഒരു   സെമി ഫൈനൽ എന്ന രൂപത്തിൽ കാണാൻ തയ്യാറാകുന്നതിൽ തെറ്റ് പറയാൻ കഴിയില്ല . നിയമസഭയിലേക്കും പാര്ലിമെന്റിലേക്കുമുള്ള തെരഞ്ഞെടുപ്പുകളിൽ വോട്ടിങ് രീതികൾ വ്യത്യസ്തമാണെന്ന വാദത്തിൽ അലപം കഴമ്പുണ്ടെങ്കിലും ഇന്ത്യയുടെ    ഭാവി നിർണ്ണയിക്കുന്ന ഉത്തരേന്ത്യയിലെ ഹിന്ദി ഹൃദയപ്രദേശത്തെ ഫലങ്ങളെ   പലരും സൂചനകളായി ഗൗരവത്തോടെ കാണുന്നുണ്ട് . മുൻകാലങ്ങളിൽ ഇത്തരം പല സൂചനകളും തെറ്റായിരുന്നു എന്നും കാണാം . വാജ് ‌ പേയ് സർക്കാരിന്റെ ഭരണത്തെ തുടർന്ന് 2004 ലെ തെരഞ്ഞെടുപ്പിൽ നിന്നും തുടങ്ങാം . അന്ന് ഇന്ത്യ തിളങ്ങുന്നു എന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു . തോറ്റു മുമ്പുള്ള വർഷത്തിൻറെ   ( 2003) അവസാനം നടന്ന   തെരഞ്ഞെടുപ്പിൽ ഈ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി വ