കുടിവെള്ളം വില്പനയ്ക്ക് സ്വകാര്യ കമ്പനി : ഉമ്മന്‍ചാണ്ടിയുടെ നവവത്സര സമ്മാനം.

 കേരളത്തിലെ മുഴുവന്‍ കുടിവെള്ളവും സ്വകാര്യ  കമ്പനികളുടെ നിയന്ത്രണത്തിലാക്കാന്‍ ഇതാ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഉത്തരവ്. അതും കേരളം ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയെ നേരിടുന്ന കാലത്തും!!
 51 % സ്വകാര്യ പങ്കാളിത്തമുള്ള ഒരു കമ്പനിക്കു കേരളത്തിലെ കുടിവെള്ള വിതരണത്തിന്റെ ചുമതല നല്‍കുന്ന 31.12.2012 ലെ  ഉത്തരവ്  ഇതോടൊപ്പം.










ഒരു ലിറ്റര്‍ വെള്ളത്തിനു വെറും ഒരു രൂപ മാത്രം എന്ന് മുഖ്യമന്ത്രി. കുടിക്കാനും പാചകം ചെയ്യാനും മാത്രമല്ല കുളിക്കാനും അലക്കാനും ടോയിലറ്റില്‍ പോകാനും ഒരു രൂപയ്ക്കു വെള്ളം വാങ്ങാന്‍ എത്ര പേര്‍ക്ക് കഴിയും?  ഈ കമ്പനിയാകും  ഭാവിയില്‍ വാട്ടര്‍ അതോറിട്ടി നല്‍കുന്ന വെള്ളത്തിന്റെയും വില നിശ്ചയിക്കുക.
             ജലനിധിയെന്ന ലോകബാങ്ക് തട്ടിപ്പ് പദ്ധതിക്കായി 1400 കോടി രൂപ വായ്പ്പയെടുത്തതു കൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ല ജനങ്ങള്‍ക്ക്‌. അത് തിരിച്ചടയ്ക്കേണ്ടത് സര്‍ക്കാര്‍. കടം വാങ്ങിയുണ്ടാക്കിയ ആസ്തികള്‍ ഇനിമേല്‍ ഈ സ്വകാര്യ കമ്പനിക്കു സ്വന്തം. ജനങ്ങളെ തുച്ചമായ വിലനല്‍കി കുടിയൊഴിപ്പിച്ച് ഏറ്റെടുത്ത ഭൂമികള്‍ സ്വകാര്യ കമ്പനിക്കു കൈമാറിയ സിയാല്‍ (നെടുമ്പാശ്ശേരി വിമാനത്താവള) മാതൃക തന്നെയാണ്  ഇവിടെയുമെന്ന് ഉത്തരവില്‍ പറയുന്നു. ഉത്തരവ് ഇറക്കിയതോ? സിയാലില്‍ കച്ചവടത്തിന് മേല്‍നോട്ടം വഹിച്ച അതേ വി.ജെ.കുര്യനും !

ടി.ബാലകൃഷ്ണന്‍ പോയാലെന്താ, ഉമ്മന്‍ചാണ്ടിക്ക് വി.ജെ കുര്യനും ടോം ജോസുമൊക്കെ കൂടെയുണ്ടല്ലോ.

പ്ലാച്ചിമടയിലെ കോള കമ്പനിയും ബൊളീവിയയിലെ കൊച്ചബാമ്പയും പെരിയാര്‍ ജലവില്‍പ്പന പദ്ധതിയും ജനങ്ങള്‍ പൊളിച്ചത് ഓര്‍മ്മയില്‍ ഉണ്ടായിരിക്കട്ടെ.




Comments

Popular posts from this blog